കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ‘ഇനിയും മുന്നോട്ട്’ വീഡിയോ ചിത്രം റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും എഴുത്തുകാരിയുമായ വീണറാണിക്ക് നല്‍കി പ്രകാശനം ചെയ്തു. കാഞ്ഞങ്ങാട് ഗവ. റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ടി.കെ. കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങള്‍ എന്നിവയാണ് തയാറാക്കിയത്. ഇവ ജില്ലയിലെ 150ഓളം വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും.