ചലച്ചിത്രാവിഷ്‌ക്കാരമൊരുക്കി പി.ആര്‍.ഡി ജനങ്ങളിലേക്ക്

കാസര്‍കോടിന്റെ സമസ്ത മേഖലകളിലും സര്‍ക്കാര്‍ നടത്തിയ വികസനക്കുതിപ്പിന്റെ നേര്‍ സാക്ഷ്യമൊരുക്കി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ ഡോക്യുമെന്ററിയും ഡോക്യുഫിക്ഷനും ജനങ്ങളിലേക്ക്. അടിസ്ഥാന സൗകര്യ മേഖലകളിലും ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, സാമൂഹ്യക്ഷേമ രംഗങ്ങളിലും എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും ഭാഷാ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിലും സ്ത്രീ ശാക്തീകരണ രംഗത്തുമെല്ലാം സര്‍ക്കാര്‍ നടത്തിയ വികസന ഗാഥയുടെ ദൃശ്യാവിഷ്‌ക്കാരം കാഴ്ചക്കാരനുമായി സംവദിക്കുന്നു.

ഓരോ വ്യക്തികളുടേയും ദൈനംദിന ജീവിതത്തില്‍ സര്‍ക്കാര്‍ വികസന പദ്ധതികള്‍ തുറന്നു കാണിക്കുന്ന ഡോക്യു ഫിക്ഷന്‍ കാസര്‍കോടിന് പുതിയ അനുഭവമാകും. നാളിതുവരെ നാം അറിയാതെ തന്നെ, അല്ലെങ്കില്‍ മറന്നു പോയ സര്‍ക്കാര്‍ സേവനങ്ങളെ കാഴ്ചക്കാരനുമുന്നില്‍ ഓരോന്നായി നിരത്തുന്ന അവതരണരീതിയാണ് അവലംബിച്ചിരിക്കുന്നത്.

മാറ്റം സമസ്ത മേഖലകളെയും സ്പര്‍ശിച്ചുവെന്നും കാസര്‍കോടിന്റെ വികസന മുരടിപ്പിന് അറുതിയായെന്നും ചിത്രം പറഞ്ഞു വെയ്ക്കുന്നു. ഇനിയും മുന്നോട്ട് ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ 150 ഓളം കേന്ദ്രങ്ങളില്‍ ഇവ പ്രദര്‍ശിപ്പിക്കും.