എറണാകുളം:   ജനുവരി 16 ന് തുടങ്ങിയ കോവിഡ് വാക്‌സിനേഷൻറെ ഭാഗമായി ജില്ലയിൽ ഇതുവരെ 31878 ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചു. ഇതിൽ 9369 പേർ ഗവണ്മെന്റ് മേഖലയിൽ നിന്നും 22509 പേർ സ്വകാര്യ മേഖലയിൽ നിന്നുമുള്ള ആരോഗ്യ പ്രവർത്തകരാണ്. സർക്കാർ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ സജ്ജീകരിച്ച 397 വാക്സിൻ കേന്ദ്രങ്ങളിലൂടെയാണ് ഇത്രയും ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിൻ നൽകിയത്. ഇന്ന് (ഫെബ്രു 2) 91 വാക്സിൻ കേന്ദ്രങ്ങളിലൂടെ 6786 ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകിയതാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്ക്.

ആകെ 65535 ആരോഗ്യ പ്രവർത്തകരാണ് ജില്ലയിൽ വാക്സിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത് ഇതിൽ 15419 പേർ സർക്കാർ മേഖലയിൽ നിന്നും, 45314 പേർ സ്വകാര്യ മേഖലയിൽ നിന്നും, 4802 പേർ കേന്ദ്ര ആരോഗ്യ പ്രവർത്തകരുമാണ്. ഇപ്പോൾ കോവിഡ് മുന്നണി പ്രവർത്തകരുടെ രജിസ്ട്രേഷനാണ് ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്നത്.