മലപ്പുറം:വള്ളിക്കുന്ന് മണ്ഡലത്തിലെ പൊതുമരാമത്ത് വിഭാഗത്തിന്റെ  വിവിധ റോഡുകളുടെ  പുനരുദ്ധാരണത്തിന്  7.55 കോടിയുടെ ഭരണാനുമതി. കാക്കഞ്ചീരി -കൊട്ടപ്പുറം റോഡ് ( 5 കോടി), ചെട്ട്യര്‍മാട്- അത്താണിക്കല്‍ റോഡ് (1.20 കോടി) അത്താണിക്കല്‍ -കോട്ടക്കടവ് പാലം അപ്രോച്ച് റോഡ് (90 ലക്ഷം) എയര്‍ പോര്‍ട്ട് ഡൈവെര്‍ഷന്‍ റോഡ് (45 ലക്ഷം) എന്നീ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. നേരത്തെ ഭരണാനുമതി ലഭിച്ച കൂട്ടുമൂച്ചി- അത്താണിക്കല്‍ റോഡ് (5.17 കോടി), കുമ്മല്‍ തൊടു പാലം (6.90 കോടി) തോട്ടശേരിയറ – തറയിട്ടാല്‍ വരെ (1.90 കോടി) എന്നീ പ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നതായും  പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ അറിയിച്ചു.