മലപ്പുറം:തിരൂര്‍ നഗരസഭ ബഡ്‌സ് സ്‌കൂളില്‍ സമീക്ഷ ബഡ്‌സ് ഉപജീവന പദ്ധതിക്ക് തുടക്കമായി. നഗരസഭാധ്യക്ഷ നസീമ ആളത്തില്‍ പറമ്പില്‍ സമീക്ഷ തൊഴില്‍ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 18 വയസിനു മുകളില്‍ പ്രായമുള്ള തൊഴില്‍ ചെയ്യുവാന്‍ കഴിവുള്ള ഭിന്നശേഷി വിദ്യാര്‍ഥികളെ സ്വയം തൊഴില്‍ ചെയ്യുന്നതിന് പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങില്‍ നഗരസഭ സെക്രട്ടറി എസ്. ബിജു, വാര്‍ഡ് കൗണ്‍സിലര്‍ കെ.പി ഇന്ദിര, പ്രൊജക്ട് ഓഫീസര്‍ കെ.പി സലിം തുടങ്ങിയവര്‍ സംസാരിച്ചു.
