റൂസ സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്ടറേറ്റ് ഓഫീസ് ആവശ്യങ്ങൾക്കായി ഏഴ് സീറ്റുള്ള വാഹനം ഡ്രൈവറുടെ സേവനം സഹിതം ഒരു വർഷക്കാലയളവിലേക്ക് വാടകയ്‌ക്കെടുക്കുന്നതിന് ടാക്‌സി പെർമിറ്റുള്ള വാഹന ഉടമകളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ മുദ്ര വെച്ച കവറിൽ റൂസ സ്റ്റേറ്റ് പ്രോജക്റ്റ് കോർഡിനേറ്റർ, ഗവൺമെന്റ് സംസ്‌കൃത കോളേജ് ക്യാമ്പസ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം, കേരളാ യൂണിവേഴ്‌സിറ്റി പി.ഒ., പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ 18ന് വൈകിട്ട് അഞ്ചിന് മുൻപായി തപാൽ വഴിയോ നേരിട്ടോ എത്തിക്കണം. കവറിനുമുകളിൽ വാഹനം വാടകയ്ക്ക് നൽകുന്നതിനുള്ള ക്വട്ടേഷൻ എന്ന് എഴുതിയിരിക്കണം.
