ആലപ്പുഴ: മാവേലിക്കരയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് വരുന്ന വാഹനങ്ങള്‍ അവിടെ ആളെ ഇറക്കി സ്കൂളിന് പടിഞ്ഞറ് വശമുള്ള ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിശ്ചിത അകലത്തിലാണ് ഓഡിറ്റോറിയത്തില്‍ കസേരകള്‍ ഇടുക. ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. തിരക്ക് കുറയ്ക്കുന്നതിന് ഓരോ വകുപ്പിനും പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.
കുടിവെള്ളവും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രവേശന സ്ഥലത്ത് ഹാന്‍ഡ് സാനിട്ടൈസര്‍ വയ്ക്കും. കൈകഴുകാനുള്ള സൗകര്യവും ഹാന്‍ഡ് വാഷും വയ്ക്കും. ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ല കളക്ടര്‍ അദാലത്ത് വേദിയിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.