കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ കുട്ടികള്‍ക്ക് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) ആരംഭിക്കുന്ന സിവില്‍ സര്‍വ്വീസ് ക്രാഷ് കോഴ്‌സ് പരിശീലനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഫെബ്രുവരി അഞ്ച് വരെ നീട്ടി.
അപേക്ഷകള്‍ kilecivilservice@gmail.com ലേക്ക് അയക്കണം. കൂടുതല്‍വിവരങ്ങള്‍ www.kile.kerala.gov.in ല്‍ ലഭ്യമാണ്.