കാസര്‍ഗോഡ്: നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തുന്ന 78 -ാമത് സാമൂഹിക സാമ്പത്തിക സര്‍വ്വേ വൊര്‍ക്കാടി വാര്‍ഡ് എട്ടില്‍ ഫെബ്രുവരി രണ്ടാംവാരം തുടങ്ങും. കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ മൂലം ഇവിടെ സര്‍വ്വേ നീട്ടിവെച്ചിരുന്നു. കുടുംബാംഗങ്ങള്‍, മാസ ചെലവുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, കൈവശ ഭൂമി, വാങ്ങിയതോ നിര്‍മ്മിച്ചതോ ആയ വീടും ഫ്‌ലാറ്റും, വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സാധനസാമഗ്രികള്‍, ലോണ്‍ ,തൊഴില്‍, സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള അറിവ്, ഫോണ്‍, ടിവി, ന്യൂസ് പേപ്പര്‍ എന്നിവയുടെ ലഭ്യത തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ എഫ്.മുഹമ്മദ് യാസിര്‍ അറിയിച്ചു.
