പാലക്കാട്: മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 21 മുതല്‍ 27 വരെ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം മൈതാനത്ത് നടക്കുന്ന പ്രദര്‍ശന-വിപണന മേളയോടനുബന്ധിച്ച് സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ട്. വിമുക്ത ഭടന്‍മാര്‍, മറ്റ് സായുധ സേനകളില്‍ നിന്നും വിരമിച്ചവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പ്രായം 60 ന് താഴെ. താത്പര്യമുളളവര്‍ മെയ് 15 നകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍- 0491 2505329