കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ അനസ്‌തേഷ്യാ ടെക്‌നീഷ്യന്‍ (യോഗ്യത അനസ്‌തേഷ്യാ ടെക്‌നീഷ്യന്‍ കോഴ്‌സ്, പ്രവര്‍ത്തന പരിചയം അഭികാമ്യം), ടെലിഫോണ്‍ ഓപ്പറേറ്റര്‍ (യോഗ്യത ടെലിഫോണ്‍ ഓപ്പറേറ്റര്‍ കോഴ്‌സ്, പ്രവര്‍ത്തന പരിചയം അഭികാമ്യം) എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തുന്നു. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 10-ന് രാവിലെ 11-ന് സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.