വകൊച്ചി ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായി പാലക്കാട്, എറണാകുളം ജില്ലകളിൽ സ്ഥലമെടുപ്പ് പുരോഗമിക്കുന്നു. പാലക്കാട് കണ്ണമ്പ്രയിൽ 300 ഏക്കർ സ്ഥലം കിൻഫ്ര ഏറ്റെടുത്തു കഴിഞ്ഞു. പാലക്കാട് സ്ഥലമേറ്റെടുപ്പ് ചുമതലയുള്ള തഹസിൽദാർക്ക് ആദ്യ ഗഡുവായി 346 കോടി രൂപ കിൻഫ്ര കൈമാറിയിട്ടുണ്ട്. കിഫ്ബി ഫണ്ടാണ് ഇതിനായി വിനിയോഗിക്കുന്നത്. പാലക്കാട് ജില്ലയിൽ 1868 ഏക്കർ സ്ഥലമാണ് ഇടനാഴിക്ക് ആവശ്യമായി വരിക. കൊച്ചിയിലെ സ്ഥലമേറ്റെടുപ്പ് നടപടികൾ നാലു മാസത്തിൽ പൂർത്തിയാകും. കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി ആലുവ താലൂക്കിൽ 501 ഏക്കർ സ്ഥലത്ത് കൊച്ചി ഗ്‌ളോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആന്റ് ട്രേഡ് സിറ്റി വികസിപ്പിച്ചിട്ടുണ്ട്.

  • പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച എസ്.പി.വിയിൽ സംസ്ഥാന സർക്കാർ പ്രതിനിധികളായി വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അൽക്കേഷ് കുമാർ ശർമ, ധനവകുപ്പ് എക്‌സ്‌പെൻഡീച്ചർ സെക്രട്ടറി സഞ്ജയ് കൗൾ, കിൻഫ്ര എം. ഡി സന്തോഷ് കോശി തോമസ് എന്നിവരെ നിയമിച്ചു. അഭിഷേക് ചൗധരി, അജയ് ശർമ, ജീനിവ മഹാപാത്ര എന്നിവരാണ് നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് പ്രതിനിധികൾ.