കൊല്ലം: വനിതാ കമ്മീഷന്‍ നടത്തുന്ന നിയമ ബോധവത്കരണം നീതി ലഭ്യത അനായാസമാക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. സ്ത്രീസുരക്ഷ, സ്ത്രീയുടെ അവകാശങ്ങള്‍ എന്നിവ സംബന്ധിച്ച് ജനപ്രതിനിധികള്‍ക്ക് ശരിയായ അവബോധം ഉണ്ടാകുന്നത് സ്ത്രീ സമൂഹത്തിന് ഗുണകരമാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ‘സ്ത്രീപക്ഷ നിയമങ്ങളും വര്‍ത്തമാനകാല സമൂഹവും ‘ എന്ന വിഷയത്തില്‍ കേരള വനിതാ കമ്മീഷന്‍ ജില്ലയിലെ തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച സെമിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ നടപടികള്‍ ഫലപ്രദമാകാത്തതിനും പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കാനാകാത്തതിനും കാരണം നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതായാണെന്നും മന്ത്രി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി നിര്‍വഹണം സ്ത്രീ സൗഹൃദമാക്കുന്നത് അവസരസമത്വത്തിലേക്ക് നയിക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ എം എസ് താര അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ മുഖ്യാതിഥിയായി. പൊതുഇടങ്ങള്‍ സ്ത്രീ സൗഹൃദമാക്കുന്നതിനും തൊഴിലിലും സ്വയം പ്രതിരോധത്തിലും സ്ത്രീകളെ പ്രാപ്തരാക്കുന്ന പദ്ധതികള്‍ക്കും ജില്ലാ പഞ്ചായത്ത് മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.