289 പേര്ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില് ഇന്ന് (ഫെബ്രുവരി 4) 217 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 113 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 92 പേര്, ഇതര സംസ്ഥാനത്ത് നി ന്നും വിദേശത്തുനിന്നുമായി വന്ന 6 പേര്, 6 ആരോഗ്യ പ്രവർത്തകർ എന്നിവര് ഉള്പ്പെടും. 289 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ – 26 പേർ
വാണിയംകുളം സ്വദേശികൾ – 18 പേർ
ഷൊർണൂർ സ്വദേശികൾ – 13 പേർ
ഒറ്റപ്പാലം സ്വദേശികൾ – 12 പേർ
തേങ്കുറിശ്ശി സ്വദേശികൾ – 11 പേർ
മണ്ണാർക്കാട്, തരൂർ സ്വദേശികൾ – 8 പേർ
കോങ്ങാട്, മുണ്ടൂർ, ശ്രീകൃഷ്ണപുരം, വടകരപ്പതി, വല്ലപ്പുഴ സ്വദേശികൾ – 7 പേർ വീതം
തൃത്താല സ്വദേശികൾ – 6 പേർ
മുതുതല, വടക്കഞ്ചേരി സ്വദേശികൾ – 5 പേർ വീതം
ചിറ്റൂർ-തത്തമംഗലം നഗരസഭ, കൊപ്പം, പട്ടിത്തറ സ്വദേശികൾ – 4 പേർ വീതം
അകത്തേത്തറ, കടമ്പഴിപ്പുറം, ഓങ്ങല്ലൂർ, വിളയൂർ സ്വദേശികൾ – 3 പേർ വീതം
അമ്പലപ്പാറ, ചാലിശ്ശേരി, കപ്പൂർ, കരിമ്പുഴ, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, നെല്ലായ, പട്ടാമ്പി, പൊൽപ്പുള്ളി, പുതുശ്ശേരി, തിരുമിറ്റക്കോട്, തൃക്കടീരി, വണ്ടാഴി സ്വദേശികൾ – 2 പേർ വീതം
അഗളി, അലനല്ലൂർ, ആലത്തൂർ, അനങ്ങനടി, അയിലൂർ, കണ്ണാടി, കണ്ണമ്പ്ര, കാരാകുറുശ്ശി, കിഴക്കഞ്ചേരി, കൊടുമ്പ്, കൊല്ലംകോട്, മങ്കര, മണ്ണൂർ, മരുതറോഡ്, മാത്തൂർ, മേലാർകോട്, നെല്ലിയാമ്പതി, പട്ടഞ്ചേരി, തെങ്കര സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 2953 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് വയനാട് ജില്ലയിലും, രണ്ടുപേർ ഇടുക്കി മൂന്ന് പേര് വീതം പത്തനംതിട്ട, ആലപ്പുഴ, 4 പേർ തിരുവനന്തപുരം ജില്ലയിലും, 7 പേര് കോഴിക്കോട്, 23 പേർ തൃശ്ശൂര്, 40 പേർ എറണാകുളം ജില്ലകളിലും, 82 പേര് മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.