ഇതുവരെ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് ആകെ 21213 പേർ
പാലക്കാട്: ജില്ലയില് 35 സ്ഥലങ്ങളിലായി 40 സെഷനുകളിലൂടെ ഇന്ന്(ഫെബ്രുവരി 4) കോവിഡ് വാക്‌സിന് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 2324 ആരോഗ്യ പ്രവർത്തകര്. രജിസ്റ്റർ ചെയ്തവരിൽ 4000 പേർക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്ചയിച്ചിരുന്നത്. വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്തതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ആകെ 21213 ആയി.