ആലപ്പുഴ: ജന്മനാ ശാരീരിക വെല്ലുവിളി നേരിടുന്ന ജസീം മുഹമ്മദിന് സാന്ത്വനമേകി മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സാന്ത്വന സ്പർശം അദാലത്ത്. സെറിബ്രൽ പർസി മസ്കുലർ സ്പാസം എന്ന രോഗാവസ്ഥ കാരണം ജന്മനാ ശാരീരിക വെല്ലുവിളി നേരിടുന്ന പതിനെട്ട് വയസ്കാരൻ ജസീം മുഹമ്മദ് അമ്മാവൻ അബ്ദുൽ മനാഫിനൊപ്പമാണ് മാവേലിക്കരയിൽ നടന്ന അദാലത്തിലെത്തിയത്.

സ്വന്തമായി ഒരു ഇലക്ട്രിക് വീൽചെയർ ലഭിക്കണമെന്ന ആഗ്രഹത്തോടെയാണ് ജസീഠ അദാലത്ത് വേദിയിലെത്തിയത്ത്. വേദിയിലുണ്ടായിരുന്ന മന്ത്രി ജി. സുധാകരൻ ജസീമിന് സമീപമെത്തി 25,000 രൂപയുടെ അടിയന്തിര ധനസഹായം അനുവദിച്ചതിനൊപ്പം ഇലക്ട്രിക് വീൽചെയറും നൽകുമെന്ന് പറഞ്ഞു. ജസീമിന്റെ അവസ്ഥ മനസ്സിലാക്കി കുടുതൽ തുക അനുവദിക്കുന്നതിനായി റിപ്പോർട്ട് ഉന്നത ഉദ്യേഗസ്ഥർക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വൺ വിദ്യർത്ഥിയാണ് ജസീം. രണ്ട് എപ്ലസ് അടക്കo മികച്ച മാർക്കോടെയാണ് ജസീം പത്താം ക്ലാസ് വിജയിച്ചത്. മുട്ടം എസ്.ജെ മൻസിലിൽ സിനാജ് എം.കെയുടേയും ശഫീനാ ബീവിയുടേയും മകനാണ്. ജസീൽ മുഹമ്മദ് ഇരട്ട സഹോദരനാണ്. അമ്മാവനും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനുമായ അബ്ദുൽ മനാഫ് ചെറുപ്പം മുതൽ എല്ലാ സഹായവുമായി ജസീമിന് ഒപ്പമുണ്ട്.