കാസര്‍ഗോഡ്: പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021- 22 അദ്ധ്യായന വര്‍ഷത്തില്‍ ഒന്‍പതാം ക്ലാസിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷ ഫെബ്രുവരി 24 ന് രാവിെലെ 10 ന് നവോദയ വിദ്യാലയത്തില്‍ നടക്കും. അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ www.navodaya.gov.in ല്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം. അഡ്മിറ്റ് കാര്‍ഡ് ലഭിക്കാത്തവര്‍ വിദ്യാലയവുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു. ഫോണ്‍: 0467 2234057, 9449334721, 7379558287
