കാസര്‍ഗോഡ് :  ആരോഗ്യകുടുംബ ക്ഷേമ വകുപ്പിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക കാന്‍സര്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍കരണ സെമിനാറും എം രാജഗോപാലന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി വത്സലന്‍ അധ്യക്ഷനായി.

ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍, ഡോ. നിര്‍മ്മല്‍ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി ശശിധരന്‍, മെമ്പര്‍മാരായ പി ലീല, എം പ്രശാന്ത്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ് സയന എന്നിവര്‍ സംസാരിച്ചു. ബോധവത്കരണ ക്ലാസുകള്‍ക്ക് ജില്ല ആശുപത്രി കാന്‍സര്‍ രോഗ വിദഗ്ദന്‍ ഡോ രാജു മാത്യൂ സിറിയക്, പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ ഡയറ്റീഷന്‍ മൃദുല അരവിന്ദ് എന്നിവര്‍ നോതൃത്വം നല്‍കി. കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍, പി വി അരുണ്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ രാജീവന്‍ നന്ദിയും പറഞ്ഞു.