വയനാട്: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ അഞ്ച് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം (ശനിയാഴ്ച 05/02/2021) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മാനന്തവാടി ജി.വി.എച്ച്.എസ്.എസ്, കാട്ടിക്കുളം ജി.എച്ച്.എസ്.എസ്, ബാവലി ജി.യു.പി.എസ്., വൈത്തിരി ജി. എച്ച്.എസ്.എസ്., അമ്പലവയല്‍ ജിഎല്‍.പി.എസ്. എന്നീ സ്‌കൂളുകള്‍ക്കായി നിര്‍മ്മിച്ച പുതിയ കെട്ടിടങ്ങളാണ് നാടിന് സമര്‍പ്പിക്കുന്നത്. രാവിലെ 10 ന് നടക്കുന്ന ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും.
വൈത്തിരി ജി.എച്ച്.എസ്.എസില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ്, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അമ്പലവയല്‍ ഗവ. എല്‍.പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ മുഖ്യാത്ഥിയായിരിക്കും. മാനന്തവാടി ജി.വി.എച്ച്എസില്‍ നടക്കുന്ന പരിപാടിയില്‍ ഒ.ആര്‍.കേളു എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ, ഡി.ഡി.ഇ കെ.വി. ലീല, ഡി.ഇ.ഒ എം.ഉഷാദേവി, പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജം ജില്ലാ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, ജില്ലാ കോര്‍ഡിനേറ്റര്‍ കൈറ്റ് വി. ജെ. തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.