പറവൂർ: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ജൈവകാര്‍ഷിക പഞ്ചായത്ത് പുരസ്‌കാരം എറണാകുളം ജില്ലയിലെ തീരദേശ ഗ്രാമ പഞ്ചായത്തായത്തായ
വടക്കേക്കരയ്ക്ക് . കൃഷിയുടെയും , കാര്‍ഷികവൃത്തിയുടേയും ചരിത്രം ,മാനവരാശിയുടെ അതിജീവനത്തിന്റെയും പുരോഗതിയുടെയും ചരിത്രമാണ്. വടക്കേക്കരഗ്രാമപഞ്ചായത്ത് കേരളത്തിന്റെ കാര്‍ഷിക ചരിത്രത്തില്‍ ഇടം പിടിക്കുകയാണ്. ജൈവകാര്‍ഷിക രംഗത്ത് നടപ്പിലാക്കിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ജൈവ കാര്‍ഷിക പഞ്ചായത്ത് പുരസ്‌കാരം, വടക്കേക്കരയെ തേടിയെത്തുന്നത്.

കൃഷി ,മൃഗസംരക്ഷണം ,മത്സ്യകൃഷി എന്നീ മേഖലകളില്‍ ജൈവീകഇടപെടലുകള്‍ നടത്തി, ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതകൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ് വടക്കേക്കരഗ്രാമപഞ്ചാത്തും, വടക്കേക്കര കൃഷി ഭവനും , മൃഗാശുപത്രിയും ,ഫിഷറീസ് വകുപ്പും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കൈകോര്‍ത്തപ്പോള്‍, വടക്കേക്കര ഗ്രാമപഞ്ചായത്തിന് സംസ്ഥാനത്തിനു മാതൃകയാവുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വയ്ക്കാന്‍ കഴിഞ്ഞു. തരിശുരഹിത ഗ്രാമം എന്ന ലക്ഷ്യം കൈവരിക്കുന്ന എറണാകുളം ജില്ലയിലെ ആദ്യ പഞ്ചായത്താണ് വടക്കേക്കര. ജൈവവളം ,ജൈവ കീടനാശിനികള്‍ എന്നിവയുടെ ഉല്‍പ്പാദനം ,ഉപയോഗം ,വിപണനം, ജൈവകൃഷി എന്നീമേഖലകളില്‍ വടക്കേക്കര കൃഷിഭവന്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

കേന്ദ്രകിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൻ്റെ സഹായത്തോടെ നടപ്പിലാക്കിയ മധുര ഗ്രാമം പദ്ധതി, കിഴങ്ങുവര്‍ഗ്ഗവിളകളുടെ കൃഷി വ്യാപന പ്രവര്‍ത്തനങ്ങൾ ,നെല്‍കൃഷി പ്രോത്സാഹനം, കിഴങ്ങുവര്‍ഗ്ഗവിളകളുടെ കൃഷി വ്യാപനം ,വാഴകൃഷി വ്യാപനം ,വീട്ടുവളപ്പിലും ,തൊടിയിലും ദീര്‍ഘകാല ഫലവൃക്ഷതൈകള്‍ വെച്ചുപിടിപ്പിക്കല്‍, വീട്ടുവളപ്പിലും മട്ടുപ്പാവിലും ജനകീയ ജൈവ പച്ചക്കറി കൃഷി എന്നിവയും സ്ഥാപനങ്ങള്‍ ,ക്ലബ്ബുകള്‍ ,സന്നദ്ധ സംഘടനകള്‍ ,സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ എന്നിവയുടെ നിയന്ത്രണത്തിലുള്ള ഭൂമിയില്‍ ജനകീയപങ്കാളിത്തത്തോടെ കൃഷിയാരംഭിച്ചും വടക്കേക്കര മാതൃകയായി.

ലോക്ക് ഡൗണ്‍ കാലത്ത് വടക്കേക്കര ഗ്രാമപഞ്ചായത്ത് രാജ്യത്തിനു തന്നെ മാതൃകയാവുന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ച്ചവച്ചത്. ഗ്രാമ പഞ്ചായത്തിലെ 9514 വീടുകളില്‍ അടുക്കളത്തോട്ടമൊരുക്കുവാന്‍ കഴിഞ്ഞു.ലോക്ക് ഡൗണ്‍ കാലത്തെ കൃഷി ക്യാമ്പയ്ന്‍ ജനങ്ങള്‍ പ്രതീക്ഷയോടെ ഏറ്റെടുക്കുകയായിരുന്നു. വടക്കേക്കര കൃഷിഭവന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സമൃദ്ധി കാര്‍ഷിക കര്‍മ്മസേന, വടക്കേക്കര ഗ്രാമപഞ്ചായത്ത് തൈ ഉല്‍പ്പാദക നഴ്‌സറി ,എക്കോ ഷോപ്പ് ,എന്നീ സ്ഥാപനങ്ങളുടെ ‍കാർഷി രംഗത്തെ ഇടപെടലുകള്‍ നേട്ടമുണ്ടാക്കി.

വടക്കേക്കരഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും കൃഷിയാരംഭിച്ച് ഹരിതവിദ്യാലയങ്ങളാക്കിമാറ്റി.
കൊടുവള്ളിക്കാട് എസ് എൻ എം ഗവണ്‍മെന്റ് എൽപി സ്കൂൾ, വാവക്കാട് ഗവണ്‍മെന്റ് സ്കൂൾ, വടക്കേക്കര മുഹമ്മദന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ മുറ്റത്ത് നെല്‍കൃഷിയും ആരംഭിച്ചു. വടക്കേക്കര 3131 സര്‍വ്വീസ് സഹകരണബാങ്ക് ,വടക്കേക്കര 137 സര്‍വ്വീസ് സഹകരണ ബാങ്ക് ,കുഞ്ഞിത്തൈ സര്‍വ്വീസ് സഹകരണബാങ്ക് ,ചെട്ടിക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് എന്നീ സഹകരണ സ്ഥാപനങ്ങളുടെ കാര്‍ഷിക മേഖലയിലെ ഇടപെടല്‍ വടക്കേക്കര ഗ്രാമപഞ്ചായത്തിനെ ഹരിതാഭമാക്കിമാറ്റി.

വടക്കേക്കര ഗ്രാമപഞ്ചായത്തിലും ,മൃഗാശുപത്രിയിലും ജീവനക്കാരുടെ നേതൃത്വത്തില്‍ കൃഷിയാരംഭിച്ച് മാതൃകയായി. വംശനാശ ഭീക്ഷണി നേരിടുന്ന സുഗന്ധ ഔഷധ നെല്ലിനങ്ങളായ ഞവര ,ഗന്ധകശാല, രക്തശാലി മുതലായവയുടെ കൃഷിവ്യാപിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന വ്‌ളാത്താങ്കചീരയും, ചെറു ധാന്യങ്ങളായ ചാമ ,ചോളം ,മുതലായ കാര്‍ഷിക വിളകളും വടക്കേക്കരയില്‍ കൃഷി ചെയ്യുന്നു. മൃഗസംരക്ഷണ രംഗത്തെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ പാല്‍ ,മുട്ട ,മാംസം എന്നിവയുടെ ഉല്‍പ്പാദനത്തില്‍ കരുത്താര്‍ജിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി ,കെട്ടിനകത്തെ മത്സ്യകൃഷി, കൂട് മത്സ്യകൃഷി ,കല്ലുമ്മേക്കായ ,കടല്‍ മുരിങ്ങ, ചെമ്മീന്‍ കൃഷി. ,ബയോ ഫ്‌ലോക്ക് മത്സ്യകൃഷി ,ഓരു ജലമത്സ്യകൃഷി ,കരിമീന്‍ കുളം പദ്ധതി , മത്സ്യകര്‍ഷക ക്ലബ്, അക്കോ പോണിക്‌സ്
മുതലായവയും മല്‍സ്യ ഉപ്പാദനരംഗത്തുണ്ടായ മുന്നേറ്റങ്ങളും വക്കേക്കരക്ക് കരുത്തേകി. വളരെ ചിട്ടയായപ്രവര്‍ത്തനങ്ങളിലൂടെ, തീരദേശത്തിന്റെ വിജയഗാഥയുമായി വടക്കേക്കര ഗ്രാമപഞ്ചായത്ത് മുന്നേറുകയാണ്.
നെല്‍പ്പാടങ്ങളോ ,നെല്‍വയലുകളോ ഇല്ലാത്ത വടക്കേക്കര ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും നെല്‍കൃഷി സജീവമാണ്.

ജൈവകാര്‍ഷിക പഞ്ചായത്ത് പുരസ്‌കാരം ഉള്‍പ്പടെ 7 അവാര്‍ഡുകളാണ് വടക്കേക്കരയെതേടിയെത്തിയത്.

കൃഷിവിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റായി (ഒന്നാം സ്ഥാനം) ഷിനു എസ്നെ തിരഞ്ഞെടുത്തു.

•ജില്ലയിലെ മികച്ച വിദ്യാര്‍ത്ഥി കര്‍ഷകരായി ,കൃഷ്ണതീര്‍ത്ഥ പ്ലാശ്ശേരില്‍ ഒന്നാം സ്ഥാനവും ,അര്‍ജ്ജുന്‍ കൃഷ്ണ കെ.ആർ രണ്ടാം സ്ഥാനവും നേടി .

• ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്‌കാരം (രണ്ടാംസ്ഥാനം) കൊട്ടുവള്ളിക്കാവ്
എസ് എൻ എം ഗവണ്‍മെന്റ് എൽപി സ്കൂൾ കരസ്ഥമാക്കി.
• വിദ്യാലയങ്ങളില്‍ കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മികച്ച സ്ഥാപനമേധാവിക്കുള്ള പുരസ്‌കാരം, ഒന്നാം സ്ഥാനം വോള്‍ഗ പി ജെ ( എസ് എൻ എം ഗവണ്‍മെന്റ് എൽപി സ്കൂൾ കൊട്ടുവള്ളിക്കാട്)
കരസ്ഥമാക്കി.

• മികച്ച അധ്യാപകര്‍ക്കുള്ള പുരസ്‌കാരം, രണ്ടാംസ്ഥാനം മീനാകുമാരി പി.വി. (എസ് എൻ എം ഗവണ്‍മെന്റ് എൽപി സ്കൂൾ കൊട്ടുവള്ളിക്കാട്)കരസ്ഥമാക്കി.ആദ്യമായിട്ടാണ് വടക്കേക്കരയെത്തേടി കാര്‍ഷിക പുരസ്‌കാരങ്ങള്‍എത്തുന്നത്