തിരുവനന്തപുരം: കൊല്ലയില്‍ പഞ്ചായത്തിലെ പൂവത്തൂരില്‍ നിര്‍മിക്കുന്ന മൊട്ടക്കാവ് പാലത്തിന്റെയും മൊട്ടക്കാവ് – മേക്കൊല്ല ശ്രീ ഭഗവതി ക്ഷേത്ര റോഡിന്റെ പുനരുദ്ധാരണത്തിന്റെയും നിര്‍മ്മാണോദ്ഘാടനം സി. കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ചെലവിട്ടാണ് ഇവ നിര്‍മ്മിക്കുന്നത്. മൊട്ടക്കാവ് ക്ഷേത്രത്തിനു സമീപം നടന്ന ചടങ്ങില്‍ കൊല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റ് നവനീത് കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.
