കാസര്‍ഗോഡ്:  വരള്‍ച്ചയെ ചെറുക്കുന്നതിനും ജലസംരക്ഷണത്തിനുമായി 1183 താല്‍ക്കാലിക തടയണയുടെ നിര്‍മ്മാണം പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ പൂര്‍ത്തിയായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്തുകളില്‍ പ്രത്യേക ക്യാമ്പയിനായാണ് തടയണ നിര്‍മ്മാണംനടക്കുന്നത്. ഇത് കൂടാതെ എട്ട് 14 റിങ് ചെക്കുഡാമുകളും എട്ട് സെ.മി സ്ഥിരതടയണയും ബ്ലോക്കില്‍ പൂര്‍ത്തിയായി. കോടോം ബേളൂര്‍- 458, പനത്തടി-280, വെസ്റ്റ് എളേരി-112 ,ബളാല്‍-188, കളളാര്‍-42, കിനാനൂര്‍ കരിന്തളം-108, ഈസ്റ്റ് എളേരി-25 എന്നിങ്ങനെയാണ് വിവധ ഗ്രാമ പഞ്ചായത്തുകളില്‍ പൂര്‍ത്തീകരിച്ച താല്‍ക്കാലിക തടയണകള്‍.

അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുളള പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജി.ഐ.എസ്. (ജിയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ) അധിഷ്ഠിത സര്‍വ്വേ ഈസ്റ്റ് എളേരി, കളളാര്‍, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തുകളില്‍ ആരംഭിച്ചു. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തില്‍ ജി.ഐ.എസ് സര്‍വ്വേ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു.