വയനാട്: കല്ലൂര്‍ രാജീവ്ഗാന്ധി ആശ്രമ വിദ്യാലയത്തില്‍ ഹയര്‍ സെക്കണ്ടറി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട പത്താം തരം പാസായവര്‍ക്ക് അപേക്ഷിക്കാം. കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം. അപേക്ഷാ ഫോറം കല്ലൂര്‍ രാജീവ് ഗാന്ധി സ്‌കൂള്‍ ഓഫീസ്, ഐ.റ്റി.ഡി.പി. ഓഫീസ്, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുകളില്‍ ലഭിക്കും. ജാതി, വരുമാനം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ മെയ് 20 വരെ സ്‌കൂള്‍ ഓഫീസില്‍ സ്വീകരിക്കും.
