ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. അപേക്ഷകർക്ക്് എം.ടെക്/ എം.ഇ/ബി.ടെക്/ബി.ഇ/എം.സി.എ/എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കൂടാതെ നെറ്റ് വർക്കിംഗ് സർട്ടിഫിക്കറ്റും വേണം. പ്രോഗ്രാമിംഗ്/ നെറ്റ് വർക്കിംഗ് മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രതിമാസ ശമ്പളം 31,920 രൂപ. 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.fisheries.kerala.gov.in.