തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പോളിംഗ് ബുത്തുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു.
ബുത്തുകളിലെ വൈദ്യുതി, ഇന്റര്‍നെറ്റ്, കുടിവെള്ളം, ശുചിമുറി സൗകര്യങ്ങള്‍ എന്നിവ യോഗം വിലയിരുത്തി. ഇവ ഇനിയും വേണ്ട ബൂത്തുകളില്‍ അവ എത്രയും വേഗം സജ്ജീകരിക്കുന്നതിനുള്ള നിര്‍ദേശങ്ങളും കളക്ടര്‍ നല്‍കി. വിദ്യാഭ്യാസ വകുപ്പ്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍, ഐ.റ്റി എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.