മഹദ്‌വ്യക്തികൾക്ക് ആദരവമായി കേരളത്തിലെ വിവിധ ജില്ലകളിൽ സാംസ്‌കാരിക കേന്ദ്രങ്ങൾ. സാംസ്‌കാരിക വകുപ്പാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം (കൊല്ലം), വി. ടി. ഭട്ടതിരിപ്പാട് സാംസ്‌കാരിക സമുച്ചയം (പാലക്കാട്), സുബ്രഹ്‌മണ്യൻ തിരുമുമ്പ് സാംസ്‌ക്കാരിക സമുച്ചയം (കാസർകോട്), ഗോവിന്ദപൈ സ്മാരകം (കാസർഗോഡ്), പി. കുഞ്ഞിരാമൻ സ്മാരകം (പാലക്കാട്), ബസവേശ്വര സ്മാരകം (കൊല്ലം), സാംബശിവൻ സ്മാരകം (കൊല്ലം), ടി.കെ.പത്മിനി ആർട്ട് ഗ്യാലറി (എറണാകുളം), എസ്. കെ. പൊറ്റക്കാട് മിനി തിയറ്റർ (കോഴിക്കോട്), ശബരി ആശ്രമം (പാലക്കാട്) എന്നിവയാണ് ഇതിൽ പ്രധാനം.

കൊല്ലം ഈസ്റ്റ് വില്ലേജിലാണ് കേരള നവോത്ഥാനത്തിന്റെ പിതാവായ ശ്രീനാരായണഗുരുവിന്റെ പേരിൽ സ്മാരകം. ഇതിന്റെ ഭാഗമായ കെട്ടിടങ്ങളുടെ ഒന്നാംഘട്ട നിർമ്മാണം പൂർത്തീകരിച്ചു. നാടകശാല, ആർട്ട് ഗ്യാലറി, തിയറ്റർ, താമസസൗകര്യം എന്നിവ അടങ്ങുന്നതാണ് സമുച്ചയം. കേരളത്തിലെ നവോത്ഥാന നായകരിലൊരാളും നാടകകൃത്തുമായ വി. ടി. ഭട്ടതിരിപ്പാടിന്റെ പേരിൽ പാലക്കാട് യാക്കര വില്ലേജിൽ നിർമ്മിക്കുന്ന സാംസ്‌കാരിക സമുച്ചയം, സ്വാതന്ത്ര്യ സമര സേനാനിയും നവോത്ഥാന നായകരിൽ ഒരാളുമായിരുന്ന സുബ്രഹ്‌മണ്യൻ തിരുമുമ്പിന്റെ നാമധേയത്തിൽ കാസർകോട് ജില്ലയിൽ ഹോസ്ദുർഗ് താലൂക്കിൽ നിർമ്മിക്കുന്ന സാംസ്‌കാരിക സമുച്ചയം എന്നിവയുടെ ഒന്നാംഘട്ട നിർമ്മാണം അവസാന ഘട്ടത്തിലാണ്.

നോവലിസ്റ്റും സഞ്ചാര സാഹിത്യകാരനുമായ എസ്. കെ. പൊറ്റെക്കാട്ടിന്റെ സ്മരണയ്ക്കായി കോഴിക്കോട് ജില്ലയിൽ കോട്ടുളളി വില്ലേജിൽ പുതിയറയിൽ കോർപ്പറേഷന്റെ 30 സെന്റ് സ്ഥലത്താണ് സ്മാരകം ഒരുക്കിയിരിക്കുന്നത്. സ്മാരക മന്ദിരത്തിന്റെ മുകളിലായൊരുക്കിയിരിക്കുന്ന മിനി തിയറ്റർ രൂപകല്പന ചെയ്തിരിക്കുന്നത് നിർമ്മിതി കേന്ദ്രമാണ്. നാടക റിഹേഴ്‌സലിനും നാടക ക്യാമ്പിനും അത്യാവശ്യം സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാനും കഴിയുന്ന തരത്തിലാണ് നൂറു പേർക്ക് ഇരിക്കാനുള്ള സൗകര്യത്തോടെ ഹാൾ ക്രമീകരിച്ചിരിക്കുന്നത്.

രാഷ്ട്രകവി ഗോവിന്ദപൈയുടെ സ്മരണാർത്ഥം കാസർഗോഡ് ജില്ലയിലാണ് സാംസ്‌കാരിക സ്മാരകം. മഞ്ചേശ്വരം താലൂക്കിൽ ഹസബേടുവിൽ കർണ്ണാടക സർക്കാർ സംസ്ഥാന സർക്കാരിന് കൈമാറി നൽകിയ 71 സെന്റ് സ്ഥലത്താണ് ഇത്. സ്മാരക മന്ദിര വളപ്പിൽ മൂന്ന് കെട്ടിടങ്ങളുണ്ട്.  382 പേർക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയവും, ഒരു ഹാളും, നാല് മുറികളുമുളള രണ്ട് സാംസ്‌കാരിക മന്ദിരങ്ങളുമുണ്ട്.

മലയാള ഭാഷയിലെ സമുന്നതനായ കാവ്യ വ്യക്തിത്വത്തിനുടമയുമായിരുന്ന മഹാകവി പി. കുഞ്ഞിരാമൻ നായരുടെ സ്മാരകം പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിലാണ് നിർമ്മിച്ചിരിക്കുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജിവിച്ചിരുന്ന കവിയും ചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ബസവേസ്വരന്റെ സ്മരണാർത്ഥം കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ 25 സെന്റ് സ്ഥലത്താണ് സ്മാരകം പണിതീർത്തിരിക്കുന്നത്. സാംസ്‌കാരിക ഹാൾ, ഓഫീസ് മന്ദിരം, ഓഡിറ്റോറിയം, ആയൂർവേദിക പാലിയേറ്റീവ് കെയർ യൂണിറ്റ്, ഭക്ഷണഹാൾ എന്നിവയാണ് ഇവിടെയുള്ളത്.

ബസവേശ്വര പാർക്കും ബസവേശ്വരന്റെ പ്രതിമയും, നവോത്ഥാന നായകരായ ചട്ടമ്പി സ്വാമി, അയ്യൻകാളി, ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദൻ എന്നിവരുടെ ചിത്രങ്ങൾ ഉൾക്കൊളളുന്ന സ്തൂപങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കഥാപ്രസംഗകലയുടെ കുലപതി വി. സാംബശിവന്റെ സ്മരണാർത്ഥം കൊല്ലം ജില്ലയിൽ ചവറ തെക്കുംഭാഗത്താണ് സ്മാരക മന്ദിരം യാഥാർത്ഥ്യമായത്.  രണ്ട് നില മന്ദിരത്തിൽ താഴത്തെ നിലയിൽ 200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും മുകളിൽ ഒരു മിനി ഹാളും