വയനാട്: തൊഴിൽ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിൽ സംസ്ഥാനത്തെ മികച്ച തയ്യൽ തൊഴിലാളി അവാർഡ് കരസ്ഥമാക്കിയ മാനന്തവാടി പാണ്ടിക്കടവ് സ്വദേശി കുഞ്ഞി മുഹമ്മദിനെ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ ആദരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ ബേബി, സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ. വി. വിജോൾ, എടവക ഗ്രാമ പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ് ശർമിന ശിഹാബ്, വാർഡ് മെമ്പർ മിനി തുളസീധരൻ തുടങ്ങിയവർ സംബന്ധിച്ചു.