വയനാട്: ജില്ലയുടെ വികസന കാഴ്ചകളൊരുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഇനിയും മുന്നോട്ട് – വയനാട് വികസന സാക്ഷ്യം ഫോട്ടോ പ്രദര്‍ശനം മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാൾ അങ്കണത്തില്‍ നാളെ (ചൊവ്വ) മുതൽ. ഫെബ്രുവരി 9, 10 തിയ്യതികളില്‍ നടക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 9 ന് രാവിലെ 11. 30 ന് ഒ.ആര്‍ കേളു എംഎല്‍എ നിര്‍വ്വഹിക്കും.

നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭാ വൈസ് ചെയര്‍മാന്‍ പി വി എസ് മൂസ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സബ് കളക്ടര്‍ വികല്പ് ഭരദ്വാജ് തുടങ്ങിയവര്‍ പങ്കെടുക്കും.