കാസർഗോഡ്:  ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ്‌ഗ്രേഡ് സര്‍വന്റ്‌സ്  (കാറ്റഗറി നം. 071/2017) തസ്തികയുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന ഈ മാസം 21 വരെ ജില്ലാ പി എസ് സി ഓഫീസില്‍ നടക്കും.  അപേക്ഷ സമര്‍പ്പിക്കുന്ന അവസാന തീയതിക്ക് മുമ്പ് ബിരുദം  നേടിയിട്ടില്ലെന്ന സമ്മതപത്രം പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്എംഎസ്, പ്രൊഫൈല്‍ സന്ദേശം എന്നിവ അയച്ചിട്ടുണ്ട്.  ഫോണ്‍ 04994 230102.