ദേശീയ നഗര ഉപജീവന മിഷനു കീഴില്‍ നഗരസഭയിലെ തൊഴില്‍ രഹിതരായ യുവതി യുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നിയമനവും നല്‍കുന്നതിനായി  മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. ശമ്പള വ്യവസ്ഥയില്‍ സ്ഥിരമായ തൊഴില്‍ ലഭ്യമാക്കുകയാണ്  ലക്ഷ്യം.
നഗരസഭ, കുടുംബശ്രീ, എന്‍യുഎല്‍എം എന്നിവ വഴി നടപ്പിലാക്കുന്ന റസിഡന്‍ഷ്യല്‍ കോഴ്‌സുകളുടെ ട്രെയിനിംഗ് ഫീസ്, പരീക്ഷാ ഫീസ്, താമസം, ഭക്ഷണം, സ്റ്റഡി കിറ്റ് തുടങ്ങയവ പൂര്‍ണ്ണമായും സര്‍ക്കാര്‍ മുഖേന സൗജന്യമായി നല്‍കും.  അപേക്ഷകര്‍  50,000 രൂപയില്‍ താഴെ കുടുംബവാര്‍ഷിക വരുമാനമുളളവരും  കാസര്‍കേ#ാട് നഗരസഭാ  പരിധിയിലെ  സ്ഥിരതാമസക്കാരും  18 നും 35 നും ഇടയില്‍ പ്രായമുളള യുവതീ യുവാക്കളും ആയിരിക്കണം.
 കാസര്‍കോട് ഉടന്‍ ആരംഭിക്കുന്ന അക്കൗണ്ടിംഗ് (പ്ലസ് ടു കൊമേഴ്‌സ്, ബി കോം) കോഴ്‌സിലേക്കും എറണാകുളം , തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, തലശ്ശേരി കേന്ദ്രങ്ങളില്‍  എട്ടാം ക്ലാസ് പാസായവര്‍ക്ക് ഫാഷന്‍ ഡിസൈനര്‍ ആന്റ്  സെയില്‍സ് പ്രൊമോട്ടര്‍, മെറ്റല്‍ ഫാബ്രിക്കേഷന്‍ ആന്റ്  വെല്‍ഡിംഗ്, ആര്‍ക് ആന്റ് ഗ്യാസ് വെല്‍ഡിംഗ് പത്താം ക്ലാസ് പാസായവര്‍ക്ക് ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, സിഎന്‍സി ഓപ്പറേറ്റര്‍ ട്യൂര്‍ണിങ്, ഫിറ്റര്‍ മെക്കാനിക്കല്‍ അസംബ്ലി, ഇന്‍സ്റ്റാലേഷന്‍ ടെക്‌നീഷ്യന്‍, ആയുര്‍വേദ തെറാപ്പി,  അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റ് (പ്ലസ് ടു സയന്‍സ്), സെക്യൂരിറ്റി അനലിസ്റ്റ് (ഡിഗ്രി, ഡിപ്ലോമ), വെബ് ഡവലപ്പര്‍ (പ്ലസ് ടു), ഓട്ടോമേഷന്‍, സ്‌പെഷ്യലിസ്റ്റ് (ബി ടെക്, ഐടി ഡിപ്ലോമ) എന്നീ കോഴ്‌സുകളിലേക്കാണ്  അവസരം.
താല്‍പര്യമുളളവര്‍  ഈ മാസം 11 ന്  രാവിലെ 10.30 ന്  കാസര്‍കോട് നഗരസഭാ വനിതാഹാളില്‍  മൊബിലൈസേഷന്‍  ക്യാമ്പില്‍ എത്തണം.   കൂടുതല്‍  വിവരങ്ങള്‍ക്ക്   നഗരസഭയിലെ  കുടുംബശ്രീ എന്‍ യുഎല്‍എം ഓഫീസുമായി  ബന്ധപ്പെടണം.