കൊല്ലം: ജില്ലയിലെ ഗാര്‍ഹിക പാചക വാതക ഉപഭോക്താക്കളുടെ പരാതി പരിഹാര അദാലത്ത് മേയ് 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ഓയില്‍ കമ്പനി പ്രതിനിധികള്‍, പൊതുവിതരണ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്ക് മേയ് 19 വരെ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം.