തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വൈറ്റമിൻ എ യ്ക്ക് ക്ഷാമമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങളിൽ വൈറ്റമിൻ എ ലഭിക്കുന്നില്ലെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും എല്ലായിടത്തും ആവശ്യത്തിനു സ്‌റ്റോക്കുണ്ടെന്നും ഡി.എം.ഒ. ഡോ. കെ.എസ്. ഷിനു പറഞ്ഞു.

ജില്ലയിലെ വാക്‌സിൻ സ്റ്റോറിൽനിന്ന് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേക്കും വൈറ്റമിൻ എ കൃത്യമായി നൽകുന്നുണ്ട്. കഴിഞ്ഞ വർഷം ലഭിച്ച ചില ബാച്ച് വൈറ്റമിൻ എ ഗുണനിലവാര പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇത് ഗുണനിലവാരമുള്ളതാണെന്നും വിതരണം ചെയ്യാമെന്നും എല്ലാ ആരോഗ്യ സ്ഥാപനങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ഡി.എം.ഒ. വ്യക്തമാക്കി.