എറണാകുളം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക് ആയി ഞാറയ്ക്കൽ ഗവൺമെൻറ് വൊക്കാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യമാണ് ഒരുങ്ങിയിരിക്കുന്നത് . കിഫ്‌ബി ഫണ്ടിൽ നിന്ന് 5 കോടി രൂപയും എം എൽ എ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയും ചെലവഴിച്ചാണ് ഹൈടെക് മന്ദിരം നിർമിച്ചത് .

എസ് ശർമ്മ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ 10 കോടി രൂപ ചെലവിൽ രണ്ട് ബഹുനിലക്കെട്ടിടങ്ങളാണ് നിർമ്മിച്ചത്. നവീന ക്ലാസ് മുറികൾ, ലൈബ്രറി , മെസ് ഹാൾ , റിസോഴ്‌സ് റൂം എന്നിവ പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട് .