സാക്ഷരതാ മിഷന്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എന്നിവയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓരോ വിഷയത്തിലുമുള്ള അടിസ്ഥാന ശേഷികള്‍ ഉറപ്പിക്കുന്നതിനുള്ള കോഴ്‌സുകളാണിവ.
ഭരണഭാഷ മലയാളമായതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ കോഴ്‌സ് ഗുണകരമാവും. ഇംഗ്ലീഷ് മീഡിയത്തിലൂടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് സഹായകമാണ്. 2500 രൂപയാണ് കോഴ്‌സ് ഫീസ്. എല്ലാ ബ്ലോക്ക്/നഗരസഭകളിലും സമ്പര്‍ക്ക പഠനകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. മതിയായ പഠിതാക്കള്‍ ഉണ്ടെങ്കില്‍ സ്‌കൂളുകളിലും സമ്പര്‍ക്ക പഠനക്ലാസുകള്‍ ആരംഭിക്കും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരേ പോലെ കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കാം. കുട്ടികള്‍ക്ക് 2000 രൂപയാണ് ഫീസ്  എട്ടാം ക്ലാസ് മുതലുള്ളവര്‍ക്ക് കോഴ്‌സുകളില്‍ ചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സാക്ഷരതാ പ്രേരക്മാരുമായി ബന്ധപ്പെടണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 9947528616