കോട്ടയം: സംസ്ഥാനത്തെ ഭക്ഷ്യഭദ്രതാ നിയമവുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കായി ഭക്ഷ്യ -പൊതു വിതരണ ഉപഭോക്തൃ കാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ബോധവത്ക്കരണ സെമിനാർ ഇന്ന് (ഫെബ്രുവരി 9 ) രാവിലെ 11ന് മാമ്മൻ മാപ്പിള ഹാളിൽ നടക്കും. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ കെ.വി. മോഹൻ കുമാർ അധ്യക്ഷത വഹിക്കും. ഭക്ഷണം ഔദാര്യമല്ല അവകാശമാണ് എന്ന വിഷയത്തിൽ കമ്മീഷനംഗം അഡ്വ. ബി. രാജേന്ദ്രൻ സെമിനാർ നയിക്കും.

ജില്ലാ പരാതി പരിഹാര ഓഫീസർ കൂടിയായ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ .സി. ഏബ്രഹാം, ജില്ലാ സപ്ലൈ ഓഫീസർ സി.എസ് ഉണ്ണികൃഷ്ണകുമാര്‍, പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.ആർ ഷൈല, ഐ.സി. ഡി. എസ് ജില്ലാ പ്രോഗ്രാം ഓഫീസർ കെ.വി. ആഷാ മോൾ എന്നിവർ പദ്ധതി വിശദീകരിക്കും.

ഉച്ചകഴിഞ്ഞ് 2.30 മുതൽ വിവിധ വകുപ്പ് മേധാവികൾ പങ്കെടുക്കുന്ന അദാലത്തും സംഘടിപ്പിച്ചിട്ടുണ്ട്