കാസർഗോഡ്: മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം പൊതുജന പരാതി പരിഹാര അദാലത്തിലേക്ക് ഓണ്‍ലൈനായും വാട്‌സ്അപ്പിലൂടെയും അപേക്ഷിച്ചത് ജില്ലയില്‍നിന്ന് 4651 പേര്‍. ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ട് വരെ അദാലത്തിലേക്ക് അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നു. ഇതില്‍ നിര്‍ദേശിക്കപ്പെട്ടവര്‍ മാത്രമാണ് അദാലത്തുകളില്‍ നേരിട്ട് ഹാജരാകേണ്ടത്.

ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുട്ടികളെയോ തീവ്ര രോഗമുള്ളവരെയോ കിടപ്പു രോഗികളെയോ നേരിട്ടോ ആംബുലന്‍സുകളിലോ അദാലത്തിലേക്ക് കൊണ്ടുവരാന്‍ അനുവാദമില്ല. രോഗികള്‍ക്ക് അവരുടെ പ്രതിനിധികള്‍ വഴിയോ ബന്ധുക്കള്‍ വഴിയോ അദാലത്തിലേക്ക് അപേക്ഷിക്കാം.