ഇടുക്കി: കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ സംബന്ധിച്ച് ജില്ല പോലീസ് മേധാവി ആർ കറുപ്പസാമിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സെമിനാർ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് മൊഹമ്മദ് വസീം സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സഹകരണത്തോടെയാണു പരിപാടി നടത്തിയത്. ജില്ലയിലെ എസ്എച്ച്ഒ മാർ, ചൈൽഡ് വെൽഫെയർ ഓഫീസർ, വിക്ടിം ലൈസൺ ഓഫീസർ എന്നിവർക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്. ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസാമി, ജില്ലാ ജഡ്ജിയും അതോറിറ്റി മെമ്പർ സെക്രട്ടറിയുമായ കെ.ടി. നിസാർ അഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.
ചിത്രം:
പോക്സോ കേസുകൾ സംബന്ധിച്ച് ജില്ലയിലെ ‘ പൊലീസ് ഉദ്യോഗസ്ഥർക്കായി ജില്ലാ പൊലീസും ലീഗൽ സർവീസ് അതോറിറ്റിയും ചേർന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സെമിനാർ പ്രിൻസിപ്പൽ സെഷൻസ് & ജില്ലാ ജഡ്ജ് മൊഹമ്മദ് വസീം ഉദ്ഘാടനം ചെയ്യുന്നു.