തൃശ്ശൂർ: ഗവ ഡെന്റൽ കോളേജിൽ പ്രീ ക്ലിനിക്കൽ പരിശീലനത്തിനായി പുതിയ സജ്ജീകരണങ്ങൾ തയ്യാറായി. പതിനഞ്ചു ലക്ഷം രൂപ ചിലവഴിച്ച് പ്രീ ക്ലിനിക്കൽ ലാബിന്റ നവീകരണ പ്രവർത്തനനങ്ങൾ പൂർത്തീകരിയായി. ഡെന്റൽ കോളേജ് വിദ്യാർത്ഥികളെ ക്ലിനിക്കൽ ജോലിയിലേക്ക് പോസ്റ്റ്‌ ചെയ്യുന്നതിന് മുമ്പ് കൃത്യമായ പരിശീലനം നൽകുന്നതിനായാണ് പ്രീ ക്ലിനിക്കൽ ലാബ് ആരംഭിച്ചിരിക്കുന്നത്.പ്രീ ക്ലിനിക്കൽ കൺസെർവേറ്റിവ് ലാബ്,പ്രോസ്തോഡോൺടിക് ലാബ്, ഓർത്തോണ്ടിക്സ് ആന്റ് പീഡോഡോണ്ടിക്സ് ലാബ്, ടൂത്ത് മോർഫോളജി ഓറൽ ഹിസ്റ്റോളജി ആന്റ് ഓറൽ പത്തോളജി എന്നിങ്ങനെ അഞ്ചു പ്രധാന വകുപ്പുകളുടെ കീഴിലാണ് ലാബിന്റെ പ്രവർത്തനം.കൺസർവേറ്റീവ് ലാബിൽ വിവിധ ഡെന്റൽ മെറ്റീരിയലുകൾ കൈകാര്യം ചെയ്യുന്നതിനും ക്യാവിറ്റി ഫിൽ ചെയ്യുന്ന നടപടി ക്രമങ്ങളുടെ പരിശീലനവും നൽകുന്നു. പ്രോസ്തോഡോൺട്ടിക് വിഭാഗത്തിൽ കൃത്രിമ ദന്ത നിർമാണത്തിന് മുന്നോടിയായുള്ള പരിശീലനം നൽകുന്നു. നീക്കം ചെയ്യാവുന്ന ഭാഗിക പല്ലുകളും മുഴുവനായ പല്ലുകളും നിർമ്മിക്കൽ, ക്രോൺ ആന്റ് ബ്രിഡ്ജ് നിർമ്മാണം എന്നിവയാണ് ഇവിടെ വരുന്നത്.

നിരതെറ്റിയതും ഉന്തിയതുമായ പല്ലുകളുടെ ക്രമീകരണം, വിവിധ തകരാറുകൾ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്നതിലുള്ള പരിശീലനം എന്നിവ
ഓർത്തോഡെന്റിക്സ് ലാബിൽ നൽകും. ടൂത്ത് കാർവിങ്, ഓറൽ ഹിസ്റ്റോളജി, ഹിസ്റ്റോ പത്തോളജി എന്നിവയുടെ പരിശീലനം ടൂത്ത് മോർഫോളജി ലാബിൽ നടക്കും.മെഡിക്കൽ കോളേജിലെ മൈക്രോ ബയോളജി വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഡെന്റൽ കോളേജിന്റെ നവീകരിച്ച പ്രീ ക്ലിനിക്കൽ ലാബ് പ്രവർത്തിക്കുന്നത്.