വയനാട്: ജില്ലയുടെ വികസന കാഴ്ചകളൊരുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഇനിയും മുന്നോട്ട് – വയനാട് വികസന സാക്ഷ്യം ദ്വിദിന ഫോട്ടോ പ്രദര്‍ശനം മാനന്തവാടിയില്‍ തുടങ്ങി. ബ്ലോക്ക് ട്രൈസം ഹാളില്‍ നടക്കുന്ന പ്രദര്‍ശനം ഒ. ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യ മേഖലകളിലും ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, വിനോദ സഞ്ചാര, സാമൂഹ്യക്ഷേമ രംഗങ്ങളിലും ജില്ല കൈവരിച്ച നേട്ടങ്ങളുടെ നേര്‍കാഴ്ച്ചകളാണ് നൂറോളം ഫോട്ടോകളിലായി ഒരുക്കിയിട്ടുളളത്. ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ് തുടങ്ങിയവര്‍ സന്നിഹിതരായി.