കോട്ടയം: കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ വർഷം മുദ്ര ചെയ്യാത്ത അളവു – തൂക്ക ഉപകരണങ്ങൾ പിഴകൂടാതെ ഫീസ് മാത്രം അടച്ച് മുദ്രണം ചെയ്യുന്നതിന് മാർച്ച് 31 വരെ സമയം അനുവദിച്ചതായി ലീഗൽ മെട്രോളജി അസിസ്റ്റൻറ് കൺട്രോളർ അറിയിച്ചു. കുടിശിക വരുത്തിയിട്ടുള്ളവർ കോട്ടയം ലീഗൽ മെട്രോളജി ഓഫീസുമായി ബന്ധപ്പെടണം . ഫോൺ 0481 2582998