മലപ്പുറം:  എടപ്പാൾ – തവനൂർ റോഡ് ബി.എംആൻ്റ് ബി.സി ചെയ്ത് നവീകരിക്കുന്നതിൻ്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീൽ നിർവഹിച്ചു.
എടപ്പാൾ തവനൂർ റോഡിൽ എടപ്പാൾ പഴയ ബ്ലോക്ക് സെൻ്റർ മുതൽ അയിങ്കലം വരെയുള്ള ഭാഗങ്ങളിൽ അത്യാവശ്യ സ്ഥലങ്ങളിൽ ജി.എസ്.ബി ആൻ്റ് ഡബ്ല്യു.എം.എം ഇട്ട് ഉയർത്തിയാകും ബി.എം ആൻ്റ് ബി.സി പ്രവൃത്തി ചെയ്യുക.

റോഡ് സുരക്ഷക്കുള്ള റോഡ് മാർക്കിങ്ങ്സും സൈൻ ബോർഡുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.വി സുബൈദ അധ്യക്ഷയായ ചടങ്ങിൽ വൈസ് പ്രസിഡൻ്റ് എ.പ്രഭാകരൻ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പൊന്നാനി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപൻ മുക്കുളത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.