തൃശ്ശൂര്‍ : ഗവ. എൻജിനീയറിങ് കോളേജിൽ പൂർത്തിയായ കെട്ടിടങ്ങളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ നിർമാണോദ്ഘാടനവും വ്യാഴാഴ്ച (ഫെബ്രു. 12) 3 ന് ഗ്ലോറിയ ഗോപികുമാർ അലുംനി ഹാളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ നിർവഹിക്കും. കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അധ്യക്ഷത വഹിക്കും.
പി ഡബ്ല്യു ഡി സെൻട്രൽ സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ വികെ ശ്രീമാല പദ്ധതി വിശദീകരിക്കും.ഇലക്ട്രിക്കൽ വിഭാഗത്തിൽ 2.5 കോടി രൂപയിൽ മൂന്നാം നിലയുടെ നിർമാണമാണ് പൂർത്തീകരിച്ചിട്ടുള്ളത്. 2011 ൽ 2000 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ രണ്ട് നിലകളുടെ നിർമാണം പൂർത്തിയാക്കിയിരുന്നു. ഇപ്പോൾ 5 ക്ലാസ്സ് മുറികളും 3 സ്റ്റാഫ് റൂമുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഇതോടെ 132 ബിരുദ വിദ്യാർത്ഥികളും 40 ബിരുദാനന്തര വിദ്യാർത്ഥികളും 10 ഗവേഷക വിദ്യാർത്ഥികളുമുള്ള വകുപ്പിന്റെ സുഗമമായ പ്രവർത്തനം സാധ്യമാകും.
കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജി നീയറിങ് വിഭാഗം അനക്സ് കെട്ടിടം 815.92 സ്ക്വയർ മീറ്റർ വിസ്തൃതിയിലാണ് നിർമിച്ചിട്ടുള്ളത്. 2.5 കോടി രൂപ ചിലവിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ഇവിടെ 4 ക്ലാസ് മുറികളും 2 ലബോറട്ടറികളും 2 സ്റ്റാഫ് മുറികളും ഒരുക്കിയിരിക്കുന്നു. 250 ബിരുദ,36 ബിരുദാനന്തര വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. 4 കോടി രൂപ ചെലവിൽ നിർമാണം തുടങ്ങുന്ന പ്രൊഡക്ഷൻ എൻനീയറിങ് വിഭാഗം അനെക്സ് ബ്ലോക്ക്, 3 കോടി കോടി രൂപ ചെലവഴിച്ച് മെക്കാനിക്കൽ എൻജിനീയറിങ് ബ്ലോക്കിന്റെ രണ്ടാം ഘട്ട നിർമാണവും 1.25 കോടി രൂപയിൽ നിർമിക്കുന്ന സിവിൽ എൻജിനീയറിങ് ലബോറട്ടറി ബിൽഡിങ്ങിന്റെ രണ്ടാംഘട്ടം നിർമാണ ഉദ്ഘാടനവും ഇതേ ചടങ്ങിൽ മന്ത്രി നിർവഹിക്കും. കൂടാതെ അഡ്വ വി എസ് കുമാർ എംഎൽഎയുടെ ആസ്തിവികസന ഫണ്ട് ഉപയോഗപ്പെടുത്തി 1100 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന മഴവെള്ള സംഭരണി, നടപ്പാത, പാർക്ക് എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളും വേദിയിൽ ഉദ്ഘാടനം ചെയ്യും. 60 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
277.53 ചതുരശ്ര അടി വിസ്തീർണത്തിൽ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ച് കോളേജ് കാന്റീനിന്റെ നിർമാണ പ്രവർത്തനത്തിനും തുടക്കം കുറിക്കും. ഈ അധ്യയനവർഷത്തിൽ പുതുതായി അനുവദിച്ച ഇൻഡസ്ട്രിയൽ എൻജിനിയറിങ് ആൻഡ് മാനേജ്മെൻറ്, വി എൽ എസ് ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്, ഹെൽത്ത് സേഫ്റ്റി ആൻഡ് എൻവയോൺമെന്റൽ മാനേജ്മെൻറ് എന്നിവയുടെ ഔപചാരിക ഉദ്ഘാടനവും നടത്തപ്പെടും. മേയർ എം കെ വർഗീസ്, ടി എൻ പ്രതാപൻ എം പി, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, വാർഡ് കൗൺസിലർ രന്യ ബൈജു, ജില്ലാ കലക്ടർ എസ് ഷാനവാസ്, പ്രിൻസിപ്പൽ ഷീബ വി എസ്,
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ടി പി ബൈജുബായ് തുടങ്ങിയവർ പങ്കെടുക്കും