കോട്ടയം: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരായ പി. തിലോത്തമന്‍, ഡോ. കെ.ടി. ജലീല്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ നടത്തുന്ന ത്രിദിന സാന്ത്വന സ്പർശം പരിപാടിയിലെ ആദ്യ അദാലത്ത് ഫെബ്രുവരി 15ന് മാമ്മൻ മാപ്പിള ഹാളിൽ നടക്കും.
രാവിലെ ഒന്‍പതു മുതൽ ഉച്ചയ്ക്ക് 12.30 വരെ മീനച്ചിൽ താലൂക്കിലെയും ഉച്ചകഴിഞ്ഞ് 1.30 മുതൽ വൈകുന്നേരം 5.30 വരെ കോട്ടയം താലൂക്കിലെയും പരാതികളാണ് പരിഗണിക്കുക.കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി താലൂക്കുകളിലെ അദാലത്ത് 16നും വൈക്കത്തേത് 18നുമാണ് നടക്കുക.