ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച സോഷ്യൽ മീഡിയ പോസ്റ്റർ മത്സരം 2021ലെ വിജയികളെ പ്രഖ്യാപിച്ചു. രാജേഷ് ആർ, കളത്തിൽ പടീഞ്ഞറ്റതിൽ, വെട്ടിയാർ, മാവേലിക്കര, മനു കെ.എം,14/1853, തോപ്പുംപടി. പി.ഒ, ചുള്ളിക്കൽ, ജെറിൻ തോമസ്, പയനിമല ഹൗസ്, തെള്ളിയൂർ. പി.ഒ, വെണ്ണിക്കുളം എന്നിവരുടെ സൃഷ്ടികളാണ് മികച്ചവയായി തിരഞ്ഞെടുത്തത്. 5000 രൂപയും പ്രശസ്തിപത്രവും ഇവർക്ക് ലഭിക്കും.
മികച്ച നിലവാരം പുലർത്തിയ 10 പോസ്റ്ററുകൾക്ക് 3000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. അലക്‌സ് വിന്റർ, സോഹൻ വി. കെ., മൊഹമ്മദ് സിയാസ്, മിഥുൻ ദാസ് സി. കെ., രമേഷ് എം. റ്റി., കിര രമേഷ്, അഭിനവ്, ഗോകുൽ ആർ. എസ്., സുനീഷ് രാജൻ, തൗഫീക്ക് അസ്‌ലാം കെ. റ്റി. എന്നിവരാണ് അർഹരായത്.
20 പേർക്ക് സമാശ്വാസ സമ്മാനമായി 1000 രൂപ വീതവും പ്രശസ്തിപത്രവും ലഭിക്കും. പ്രശാന്ത് ബാബു, സുജിഷ അജേഷ്, വിനിൽ രാജ് എസ്. വി., നോയൽ സാജു, അഭിഷേക് എസ്. ആർ., അദ്വൈത് പി. പി., അജേഷ് അരിങ്ങലേയൻ, ചന്ദ്രമോഹൻ സി.വി., മൊഹമ്മദ് ഫാസിൽ, അനുഷ്‌ക രമേഷ്, അൻസാർ റ്റി. എം., വിപിൻ ജോസ്, അമൃത, റ്റി. വി. സ്വാതി, നിഖിൽ പി., വിഷ്ണു റ്റി. എസ്., മൊഹമ്മദ് വാസിൽ എം. സി., നിഖിൽ വിജയൻ, അക്ഷയ് വിശ്വനാഥ്, പ്രദീപ് കുമാർ എന്നിവരാണ് ഈ വിഭാഗത്തിൽ സമ്മാനാർഹരായത്.
ഇനിയും മുന്നോട്ട്-ക്ഷേമ വികസന രംഗങ്ങളിൽ കേരളത്തിന്റെ പാത എന്നതായിരുന്നു മത്സരവിഷയം. 412 എൻട്രികളാണ് ലഭിച്ചത്. പ്രശസ്ത ചിത്രകാരനും കൊച്ചി- മുസിരിസ് ബിനാലെ സഹസ്ഥാപകനുമായ റിയാസ് കോമു, പ്രശസ്ത ഗ്രാഫിക് ഡിസൈനറും വിഷ്വൽ ആർട്ടിസ്റ്റുമായ പ്രസാദ് രാഘവൻ എന്നിവരായിരുന്നു വിധികർത്താക്കൾ.