വയനാട്: പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ മുള്ളന്‍കൊല്ലി പെരിക്കല്ലൂരില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആണ്‍കുട്ടികള്‍ക്കുള്ള പ്രീ മെട്രിക് ഹോസ്റ്റല്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. പ്രാദേശികചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ, മുള്ളന്‍ കൊല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിസ്‌റ മുനീര്‍, വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ജോസ്, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ഡവലപ്പ്മെന്റ് ഓഫീസര്‍ സി.ഇസ്മയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.