വയനാട്: തൊണ്ടര്‍നാട് പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ശിലാസ്ഥാപനം പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഒ ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. 80 കുട്ടികള്‍ക്ക് താമസ സൗകര്യമുള്ള കെട്ടിടത്തിന് 5700 ചതുരശ്രയടി വിസ്തൃതിയുണ്ടാകും. 3.85 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്തിരിക്കുന്നത് സിസ്‌കോയാണ്. ചടങ്ങില്‍ തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശങ്കരന്‍ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.വി ഗണേഷ്, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ ജി. പ്രമോദ്, ടി.ഇ.ഒ എം ജി അനില്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
