തിരുവനന്തപുരം:     കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കിവരുന്ന പദ്ധതികളെക്കുറിച്ച് അവബോധം നല്‍കുന്നതിനായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24ന് രാവിലെ പത്തിന് വേളി യൂത്ത് ഹോസ്റ്റലിലാണ് പരിപാടി നടക്കുക. ന്യൂനപക്ഷ ഡയറക്ടറേറ്റും നെഹ്‌റു യുവ കേന്ദ്രയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് 9526855487 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം.