ഇടുക്കി: കട്ടപ്പന ബ്‌ളോക്ക് പഞ്ചായത്ത് 2020 -2021 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാരായ കിടപ്പുരോഗികള്‍ക്കായി മോട്ടോറൈസ്ഡ് വീല്‍ചെയര്‍ വിതരണം നടത്തി.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ വീല്‍ചെയര്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിററി ചെയര്‍മാന്‍ ലാലിച്ചന്‍ വെള്ളക്കട അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കിടപ്പുരോഗികള്‍ക്ക് ശാരീരികവും മാനസികവുമായ ഒരു കൈത്താങ്ങ് ആയിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് .
16 മുതല്‍ 50 വയസ്സുവരെ പ്രായമുള്ള 15 ആളുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആയിട്ടുള്ളത് . ചടങ്ങില്‍ ജനപ്രതിനിധികളും ഗുണഭോക്താക്കളും പങ്കെടുത്തു.