സ്‌കോൾ-കേരള 2020-22 ബാച്ചിൽ ഹയർ സെക്കണ്ടറി കോഴ്‌സ് ഓപ്പൺ റെഗുലർ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട്  III) വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം അനുവദിച്ചു. www.scolekerala.org യിൽ തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യാം. പഠന/ പരീക്ഷാകേന്ദ്രം കോഡിനേറ്റിംഗ് ടീച്ചറുടെ ഒപ്പും സ്‌കൂൾ സീലും വാങ്ങണം. കൂടുതൽ വിവരങ്ങൾ അതത് ജില്ലാ ഓഫീസുകളിൽ ലഭിക്കും. ഫോൺ: 0471-2342950.