വയനാട്:  മാനന്തവാടി വിമലനഗർ കുളത്താട വാളാട് എച്ച് ഏസ് പേരിയ റോഡ് പുനരുദ്ധാരണം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. പൊതുമരമത്ത് വകുപ്പ് മന്ത്രി ജീ സുധാകരൻ അധ്യക്ഷത വഹിച്ചു. 27 .30 കി.മീ നീളവും 10 മീറ്റർ വീതിയും ഉള്ള റോഡിൻ്റെ പുനരുദ്ധാരണത്തിനായി 98.56 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത് .കെ എഫ് ഡബ്യൂ ഡെവലപ്പ്മെൻ്റ ബാങ്കിൻ്റെ ധനസഹായത്തോടെ ഇ പി സി മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുക .റോഡിൻ്റെ സൂരക്ഷക്ക് മുൻഗണന നൽകി ബി എം ബി സി നിലവാരത്തിലാണ് റോഡ് നിർമ്മാണം പൂർത്തിയാക്കുക മാനന്തവാടിയിൽ നടന്ന ചടങ്ങിൽ ഒ. ആർ കേളു എം.എൽ.എ ശിലഫലകം
അനാച്ഛാദനം നിർവ്വഹിച്ചു. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏൽസി ജോയി, ജില്ലാ പഞ്ചായത്ത് മെമ്പർ മീനാക്ഷി രാമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അസീസ് വാളാട്, സൽമ കാസിം, ജോയിസി ഷാജു, കെ ഏസ് ടി പി ചീഫ് ഏഞ്ചീനീയർ ഡാർലിൻ ഡി ഡിക്രൂസ് , അസി ഏക്സിക്യുട്ടിവ് ഏഞ്ചിനിയർ ഷീല ചോറൻ തുടങ്ങിയവർ സംസാരിച്ചു.